kmalecture
ആദ്യ കൃത്രിമ കവി 'മിസ് ഓറിയ കാത്തി'യെക്കുറിച്ച് കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സ്ലീബ പോൾ സംസാരിക്കുന്നു. എസ്. രാജ്‌മോഹൻ നായർ, ജിബു പോൾ, ബിബു പുന്നൂരാൻ എന്നിവർ സമീപം.

കൊച്ചി : ആദ്യ കൃത്രിമ കവി 'മിസ് ഓറിയ കാത്തി'യെക്കുറിച്ച് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) പ്രഭാഷണം സംഘടിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ കൃത്രിമ കവി 'മിസ് ഓറിയ കാത്തി'യുടെ ശില്പിയായ സ്ലീബ പോൾ സാങ്കേതിക വിസ്മയത്തിന്റെ സൃഷ്ടിയെക്കുറിച്ച് സംസാരിച്ചു. കവിതകൾ സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ എൻജിനായ മിസ് ഓറിയ കാത്തി 2019 ജനുവരി മുതൽ ജനപ്രിയ താരമാണ്.

കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്‌മോഹൻ നായർ ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.