കൊച്ചി: പഠനം എന്നത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മഹത്തായ പ്രക്രിയയാണ് എന്ന് കുസാറ്റ് വൈസ് ചാൻസലർ ഡെ.കെ.എൻ മധുസൂദനൻ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസസ്, കൊച്ചി ക്യാമ്പസിലെ ബിരുദദാന ചടങ്ങിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടപ്പള്ളിയിലെ ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. അമൃത വിശ്വവിദ്യാപീഠം ഡീൻ ഡോ. ശാന്തികുമാർ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ കുസാറ്റ് വൈസ് ചാൻസലർ ഡോ.എൻ. ഉണ്ണികൃഷ്ണൻ നായർ, ഡോ. കെ.പി.എസ് നായർ (ഫാക്ട് ഡയറക്ടർ), ഡോ. കെ.എൻ ഉണ്ണി (ചെയർമാൻ, അമൃത സ്കൂൾ ഒഫ് ഡെന്റിസ്ട്രി), പ്രൊഫ.സുനന്ദ മുരളീധരൻ (ചെയർപേഴ്സൺ, അമൃത സ്കൂൾ ഒഫ് ബിസിനസ്), ഡയറക്ടർ യു. കൃഷ്ണകുമാർ, ഡോ. കെ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.