കൊച്ചി: പരിസ്ഥിതി സംരക്ഷണ കൗൺസിലിന്റെയും സി.സി.പി.എൽ.എം ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ ദിനം മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ഓരോ വീടുകളിലും മരങ്ങളും ചെടികളും വളർത്തി പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുവാൻ മേയർ കുട്ടികളോട് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ കൗൺസിൽ പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് (മുൻ എം.പി), കോർപ്പറേഷൻ കൗൺസിലർമാരായ ഡേവിഡ് പറമ്പിത്തറ, കെ.വി.പി കൃഷ്ണകുമാർ, പരിസ്ഥിതി പ്രവർത്തകൻ ദിലീപ് കുമാർ, ആംഗ്ളോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ‌ഡാൽബിൽ ‌ഡിക്കുഞ്ഞ എന്നിവർ സംബന്ധിച്ചു.