കൊച്ചി: കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫിന്റെ രാപ്പകൽ സമരം എറണാകും മറൈൻഡ്രൈവിൽ നാളെ (ചൊവ്വ) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയം മൂലം രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്‌മ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസംഗത, ചെറുപ്പക്കാരുടെ മുഴുവൻ പ്രതീക്ഷയും തകർത്തെറിഞ്ഞ് പി.എസ്.സി പട്ടികയിൽ എൽ.ഡി.എഫ് സർക്കാർ നടത്തിയ കൃത്രിമം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് രാപ്പകൽ സമരമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം ഒ ജോൺ എന്നിവർ അറിയിച്ചു.
സമരത്തിൽ മൂന്നിന് രാവിലെ 9 മുതൽ ഉച്ചക്ക് ഒന്നു വരെ കളമശേരി, തൃപ്പൂണിത്തുറ, തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളിലെയും ഒന്നു മുതൽ 6 വരെ കോതമംഗലം, മൂവാറ്റുപുഴ. പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെയും വൈകിട്ട് ആറു മുതൽ പിറ്റേന്ന് രാവിലെ 9 വരെ എറണാകുളം, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലെയും പ്രവർത്തകർ പങ്കെടുക്കും. നാലിന് വിലെ ആറു മുതൽ പറവൂർ, അങ്കമാലി,
ആലുവ മണ്ഡലങ്ങളിലെ പ്രവർത്തകരും പങ്കെടുക്കും.
നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസേൻറ്റേഷൻ, വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, അജയ് തറയിൽ, കെ.കെ. വിജയലക്ഷ്‌മി, ഐ.കെ. രാജു, മേയർ സൗമിനി ജെയിൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എംഒ. ജോൺ, ലൂഡി ലൂയിസ്, സി.പി, ജോയി, പി.വി. സജീവൻ എന്നിവർ പ്രസംഗിച്ചു.