കൊച്ചി: ഈ വർഷത്തെ ജി. കുമാരപിള്ള- ഐ.എം വേലായുധൻ മാസ്റ്റർ പുരസ്കാരം അമ്പലപ്പാറ നാരായണൻ നായർക്ക് സമ്മാനിക്കും.കൊച്ചിയിലെ പൂർണോദയ ബുക് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്കാരം. പ്രശസ്തി പത്രവും 20,000 രൂപയുടെ ക്യാഷ് അവാർഡും ഉൾപ്പെട്ട പുരസ്കാരം ഗാന്ധി മാർഗ പ്രവർത്തന രംഗത്ത് വിലപ്പെട്ട സംഭാവന നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, സാഹിത്യസൃഷ്ടികൾ എന്നിവ പരിഗണിച്ചാണ് നൽകുന്നത്. ഇന്ന് വൈകിട്ട് 4.30ന് തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൽ പുരസ്കാരം സമ്മാനിക്കും. യോഗത്തിൽ പി.ടി തോമസ് എം.എൽ.എ സ്മാരക പ്രഭാഷണം നടത്തും. പൂർണോദയ ബുക് ട്രസ്റ്റ് ചെയർമാൻ കെ.എ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.പൊറത്തിശ്ശേരി മഹാത്മാ യു.പി സ്കൂളിലെ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ചടങ്ങിൽ സമ്മാനിക്കും. ജി. കുമാരപിള്ള-ഐ.എം വേലായുധൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റ്, പൂർണോദയ ബുക് ട്രസ്റ്റ്, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.