കൊച്ചി : അറുപത് രൂപ മുടക്കിയാൽ മെട്രോയിൽ ആലുവയിൽ നിന്ന് തൈക്കൂടം വരെ എറണാകുളം നഗരം വഴി സഞ്ചരിക്കാം. പേട്ട വരെ സർവീസ് നീളുമ്പോഴും 60 രൂപ മതി. ആലുവ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷൻ നിരക്ക് 50 രൂപയാണ്.

നാളെ ഉദ്ഘാടനം ചെയ്ത് ബുധനാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന മഹാരാജാസ് മുതൽ തൈക്കൂടം വരെ യാത്ര ഉൾപ്പെടുത്തിയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ടിക്കറ്റ് നിരക്ക് തയ്യാറാക്കിയത്.

ആലുവ മഹാരാജാസ് നിരക്ക് നിലവിൽ 50 രൂപയാണ്. ഇതേ നിരക്ക് തന്നെയാണ് അടുത്ത സ്റ്റേഷനായ സൗത്ത് റെയിൽവെ സ്റ്റേഷനിലേക്ക്.

തൈക്കൂടത്തേയ്ക്ക് എം.ജി. റോഡ് സ്റ്റേഷനിൽ നിന്ന് 30 ഉം കടവന്ത്രയിൽ നിന്ന് 20 ഉം രൂപ വീതമാണ് നിരക്ക്. തൈക്കൂടം മുതൽ പേട്ട വരെ 10 രൂപയാണ്.

തിരക്ക് പ്രതീക്ഷിക്കുന്ന വൈറ്റില എറണാകുളം റൂട്ടിൽ 20 രൂപയാണ് നിരക്ക്. ഹബിലെത്തുന്നവരെ ആകർഷിക്കാൻ സൗത്ത് റെയിൽവെ സ്റ്റേഷൻവരെ പ്രത്യേക നിരക്ക് അനുവദിക്കണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അടുത്ത സ്റ്റേഷൻ വരെ 10 ഉം രണ്ടു മുതൽ മൂന്നു വരെ 20 ഉം രൂപ വീതമെന്ന മാനദണ്ഡം മൂലം ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വൈറ്റിലയിൽ നിന്ന് മഹാരാജാസ് വരെ 20 ഉം കലൂർ വരെ 30 ഉം രൂപയുമാണ് നിരക്ക്.

ടിക്കറ്റ് നിരക്കുകൾ : രൂപ

ആലുവ - തൈക്കൂടം

പുളിഞ്ചോട് : 10

കമ്പനിപ്പടി : 20

അമ്പാട്ടുകാവ് : 20

മുട്ടം : 20

കളമശേരി : 30

കൊച്ചി സർവകലാശാല : 30

പത്തടിപ്പാലം : 30

ഇടപ്പള്ളി : 40

ചങ്ങമ്പുഴ പാർക്ക് : 40

പാലാരിവട്ടം : 40

ജെ.എൽ.എൻ സ്റ്റേഡിയം : 40

കലൂർ : 50

ലിസി : 50

എം.ജി. റോഡ് : 50

മഹാരാജാസ് കോളേജ് : 50

എറണാകുളം സൗത്ത് : 50

കടവന്ത്ര : 60

എളംകുളം : 60

വൈറ്റില : 60

തൈക്കൂടം : 60

തൈക്കൂടം - ആലുവ

വൈറ്റില : 10

എളംകുളം : 20

കടവന്ത്ര : 20

എറണാകുളം സൗത്ത് : 20

മഹാരാജാസ് കോളേജ് : 30

എം.ജി. റോഡ് : 30

ലിസി : 30

കലൂർ : 40

ജെ.എൽ.എൻ സ്റ്റേഡിയം : 40

പാലാരിവട്ടം : 40

ചങ്ങമ്പുഴ പാർക്ക് : 40

ഇടപ്പള്ളി : 50

പത്തടിപ്പാലം : 50

കൊച്ചി സർവകലാശാല : 50

കളമശേരി : 50

മുട്ടം : 50

അമ്പാട്ടുകാവ് : 60

കമ്പനിപ്പടി : 60

പുളിഞ്ചോട് : 60

ആലുവ : 60