k-m-asses
പ്രളയ ദുരിതം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ക്ഷീരകർഷകർക്ക് നൽകുന്നകാലിത്തീറ്റയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എം.അബ്ദുൽ അസീസ് നിർവ്വഹിക്കുന്നു

പെരുമ്പാവൂർ: പ്രളയ ദുരിതം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ക്ഷീരകർഷകർക്ക് സഹായം എന്ന നിലയിൽ മാറംപിള്ളി സഹകരണ ബാങ്ക് സൗജന്യമായി നൽകുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എം.അബ്ദുൽ അസീസ് നിർവ്വഹിച്ചു. വാഴക്കുളം ബ്ലോക്ക് വികസന കാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ നൂർജഹാൻ സക്കീർ ,വാർഡ് മെമ്പർ നസീർ കാക്കനാട്ടിൽ, മഞ്ഞപ്പെട്ടി ക്ഷീരോദ്പാദക സംഘം പ്രസിഡന്റ് എം.അഹമ്മദുണ്ണി, ഡയറക്ടർ കെ.എ ഇസ്മായിൽ, ഷാഹുൽ ഹമീദ് ടി.എം, ടി.പി മൂസാൻ, കെ.യു.സക്കീർ,സെക്രട്ടറി കെ.ശാരദ എന്നിവർ പ്രസംഗിച്ചു.