കാലടി: ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ തലക്കോട്ടുശ്ശേരി റോഡ് നാട്ടുകാരുടെ ശ്രമഫലമായി സഞ്ചാര യോഗ്യമാക്കി.. എയർപോർട്ടിൽ നിന്ന് പ്രവേശിക്കുന്ന തലാശ്ശേരി-ചെങ്ങൽ - മറ്റത്ത് റോഡാണ് നാട്ടുകാർ ശ്രമദാനത്തിലൂടെ സഞ്ചാരയോഗ്യമാക്കിയത്. ക്രഷർപ്പൊടി, മെറ്റൽ ,ചരൽ എന്നിവ ചേർത്ത കോൺക്രീറ്റ് മിശ്രിതമാണ് കുഴികൾ നികത്താൻ ഉപയോഗിച്ചത്.ഒരു കാറിന് പോലും പോകാൻ വീതിയില്ലാത്ത വഴിയിലെ ഇരുവശങ്ങളിലെയും കാടുകളും, പുല്ലും വെട്ടിയൊതുക്കി വൃത്തിയാക്കി. എം.സി.ജോൺസൻ, ഇട്ടിയച്ചൻ കുടിയിരുപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്.