ആലുവ: ആലുവ ലക്ഷ്മി നേഴ്സിംഗ് ഹോം ഉടമ പാലസ് റോഡിൽ നെസ്സിൽ ഡോ.എം.എൻ. മുകുന്ദന്റെ ഭാര്യ ഇന്ദിര മുകുന്ദൻ (73) നിര്യാതയായി. ആലുവ സജീവ ഫാർമസി ഉടമയായിരുന്ന കൃഷ്ണൻ വൈദ്യന്റെ മകളാണ്. സംസ്കാരം നടത്തി. മക്കൾ: ഡോ.ശ്യാം മുകുന്ദൻ, മിനി സജീവ്. മരുമക്കൾ: ടി.ആർ.സജീവ്, താര ശ്യാം.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, അൻവർ സാദത്ത് എം.എൽ.എ, ജസ്റ്റിസ് കെ.കെ. ഉഷ, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ജി.സി.ഡി.എ ചെയർമാൻ വി. സലീം, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. സഞ്ചയന കർമ്മം സെപ്തംബർ ഏഴിന് രാവിലെ 8.30ന് നടക്കും.