കൊച്ചി: ദുരന്തങ്ങൾക്ക് മരമാണ് മറുപടി എന്ന് ആഹ്വാനം ചെയ്ത് എറണാകുളം വികസന സമിതിയും ജൻകല്യാൺ സൊസൈറ്റിയും സംയുക്തമായി 1001 വൃക്ഷതൈകൾ പദ്ധതിക്ക് തുടക്കം കുറിച്ചു. കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി.പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തുടർ ദിവസങ്ങളിൽ നഗരത്തിന്റെ പാതയോരങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നടും. കെ.എസ്.ദിലിപ് കുമാർ അദ്ധ്യക്ഷനായി. പി.രംഗദാസ പ്രഭു, കെ.കെ.ശർമ്മ, കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.നരേൻ, എൻ.എൽ.മിത്തൽ, എസ്.എസ്. അഗർവാൾ, ബി.ഹേമന്ത്, ബി.ആർ. ചൗള, ജോ പാലോക്കാരൻ, ഗോപിനാഥ കമ്മത്ത്, എൽ.ദേവൻ, എൻ.എൻ. മല്ലൻ, കെ.എസ് രാജു, വിമലാ കമ്മത്ത്, ലീലാരാജു എന്നിവർ പ്രസംഗിച്ചു.