പെരുമ്പാവൂർ: ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. പെരുമ്പാവൂർ ഡിവൈ എസ് പിയുടെ കീഴിലുളള മുഴുവൻ സി ഐമാരും , എസ് ഐമാരും പങ്കെടുത്ത ക്ളീൻ പെരുമ്പാവൂർ ദൗത്യമാണ് ഇന്നലെ രാവിലെ നടന്നത്.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.സ്പെഷ്യൽ ബ്രാഞ്ചും റൂറൽ എസ് പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. . അനധികൃത ക്യാമറകൾ സ്ഥാപിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.ബസ് സ്റ്റാൻഡിൽ ചീട്ടുകളി, ചൂതാട്ടം,അനാശ്യാസം എന്നിവ നടന്നതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
നമ്മളുടെ അന്വേഷണം വഴിത്തിരിവായി
'നമ്മൾ' എന്ന ചാരിറ്റി സംഘടന നടത്തിയ അന്വേഷണത്തിലാണ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിവിധ വ്യാപാരി സംഘടനകളും ഇതിന് പിന്തുണയറിയിച്ച് രംഗത്തെത്തി.ഇതേത്തുടർന്നാണ് പൊലീസ് നടപടി. വരും ദിവസങ്ങളിലും നടപടിതുടരുമെന്ന് പൊലീസ് അറിയിച്ചു.
ലഹരി വിൽപ്പനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയും
അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു