മൂവാറ്റുപുഴ:കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ ഫാസിസത്തിനും, സംസ്ഥാന സർക്കാരിന്റെ രാഷ്ടീയ ഫാസിസത്തിനുമെതിരെ യു ഡി എഫ് 3, 4 തിയ്യതികളിൽ എറണാകുളം മറൈൻ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം വിജയിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്കെ.എം. അബ്ദുൽ മജീദ്, ജനറൽസെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെ നടക്കുന്നസമരത്തിൽ . പ്രവർത്തകർ ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് പതാകകളേന്തി പ്രകടനമായാണ് മറൈൻ ഡ്രൈവിലേക്ക് എത്തേണ്ടത്., . യു ഡി എഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നടത്തുന്ന വിളംബര ജാഥ വിജയിപ്പിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.