മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം മൂവാറ്റുപുഴ യൂണിയനു കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം ഇന്ന് രാവിലെ മുതൽ വിവധ പരിപാടികളോടെ നടക്കും. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ രാവിലെ 6 മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാവിഘ്നേശ്വര ഹവനവും ഗജപൂജയും നടക്കും. വിഘ്നേശ്വര ഹവനത്തിന് 101 രൂപയാണ്.