കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി വിഭാഗം ഇന്ത്യൻ അസോസിയേഷൻ ഒഫ് ക്ലിനിക്കൽ കാർഡിയോളജിസ്റ്റ്‌സുമായി ചേർന്ന് അഡ്വാൻസ്ഡ് കാർഡിയോവാസ്‌കുലർ ലൈഫ് സപ്പോർട്ട് (എസി.എൽ.എസ്) പരിശീലന പരിപാടി സെപ്തംബർ 6ന് കലൂർ ഐ.എം.എ ഹൗസിൽ നടക്കും. അമേരിക്കൽ ഹാർട്ട് അസോസിയേഷൻ ആവിഷ്‌കരിച്ചിരിക്കുന്ന പരിശീലന പരിപാടി ഹൃദയാഘാതം, ഹൃദയമിടിപ്പിലെ മാരകമായ വ്യതിയാനങ്ങൾ, സ്‌ട്രോക്ക്, അക്യൂട്ട് കൊറോണറി സിൻഡ്രോം തുടങ്ങിയ അടിയന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് വർധിപ്പിക്കാൻ ഡോക്ടർമാരെയും നേഴ്‌സുമാരെയും സഹായിക്കാൻ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.
വിവരങ്ങൾക്ക്: ഡോ. മുഹമ്മദ് ഷഫീഖ് 94963 03777