പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഓണാഘോഷത്തിന്റെ ഭാഗമായി വായ്പാമേളയും പ്രദർശനവും ഇന്ന് തുടങ്ങും. ഗൃഹോപകരണങ്ങൾ, തയ്യൽ മെഷീൻ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കമ്പ്യൂട്ടർ, കയർ ഫെഡ് ബെഡുകൾ എന്നിവയുടെ പ്രദർശനവും വില്പനയും ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും രാവിലെ ഒമ്പതരയ്ക്ക് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. കെ.എം. അംബ്രോസ്, എം.കെ. കുഞ്ഞപ്പൻ, പി.വി. പുരുഷോത്തമൻ, ടി.ജി. മിനി തുടങ്ങിയവർ സംസാരിക്കും. ഏഴാം തിയതി മുതൽ ഒമ്പത് വരെ കർഷകരും ബാങ്കിലെ കൃഷി ഗ്രൂപ്പും ഉല്പാദിപ്പിച്ച കാർഷികോൽപ്പന്നങ്ങളുടെ മേളയും നടക്കും. ഏഴിന് രാവിലെ പത്തിന് കൃഷി ഓഫീസർ നീതു ഉദ്ഘാടനം ചെയ്യും.