പറവൂർ : ചെത്ത് തൊഴിലാളി യൂണിയൻ നേതാവായിരുന്ന ടി.ഐ. സർവന്റെ 46-ാമത് ചരമവാർഷിക ദിനാചരണ സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.കെ.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എൽ.എ, ടി.ആർ. ബോസ്, ടി.ജി. അശോകൻ, കെ.എം. അംബ്രോസ്, കെ.എസ്. സജീവൻ, കാർത്ത്യായനി സർവൻ തുടങ്ങിയവർ സംസാരിച്ചു.