കൊച്ചി: എറണാകുളം ജില്ലാ റിട്ട. പൊലീസ് 50ാം ബാച്ചിന്റെ 41ാം ജന്മദിനാഘോഷവും കുടുംബസംഗമവും പ്രസിഡന്റ് ജോയ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. മുതിർന്ന അംഗം എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.ഐയും ഉദയംപേരൂർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ലോഹിതാക്ഷൻ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ വേണു, റിട്ട.സി.ഐയും കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കൊച്ചി സിറ്റി വൈസ് പ്രസിഡന്റുമായ ലക്ഷ്മിക്കുട്ടി, റിട്ട.എസ്.ഐയും നോർത്ത് പറവൂർ സഹകരണ ബാങ്ക് മെമ്പറുമായ ഏയ്ഞ്ചൽസ്, സെക്രട്ടറി ഭാസി, ഖജാൻജി ജോസ് തുടങ്ങിയവർ സംസാരിച്ചു.