പറവൂർ : സപ്ളൈകോയുടെ പറവൂർ താലൂക്ക് ഓണം ഫെയർ മാർക്കറ്റ് ഇന്നു മുതൽ ഒമ്പതു വരെ പറവൂർ എൽ.പി.ജി സ്കൂളിൽ നടക്കും. രാവിലെ പത്തിന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടുവരെയാണ്.. നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും ഗൃപോകരണങ്ങൾ വിലക്കുറവിലുംലഭിക്കും. പച്ചക്കറിയുടെ ന്യായവില സ്റ്റാളുമുണ്ടാകും.