കടവന്ത്ര : മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന നടപ്പന്തലിന്റെ കാൽനാട്ടുകർമ്മം ഇന്നുഉച്ചയ്ക്ക് 12 നും 12.45 നുമിടയിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ നിർവഹിക്കും.
വിനായകചുതർത്ഥിയുടെ ഭാഗമായി ഇന്ന് വിശേഷാൽ ഗണപതിഹോമം, അപ്പനിവേദ്യം, വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.