mla
ലയൺസ് ക്ലബ് ജൈവപച്ചക്കറി കൃഷി ആരംഭിച്ചു

കൂത്താട്ടുകുളം : ലയൺസ് ക്ലബ്ബിന്റെ സാമ്പത്തിക സഹകരണത്തോടെവടകര സെൻറ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് നിർവഹിച്ചു. 40000 രൂപ മുടക്കിയാണ് 20 സെൻറ് സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചത്. പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് മനോജ് അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം ജെ ജേക്കബ്. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ എൻ വിജയൻ. കൂത്താട്ടുകുളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ ആർ മോഹൻദാസ് . ഗ്രാമപഞ്ചായത്ത് അംഗം മേഴ്സി ജോർജ്,സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു മോൾ പി എബ്രഹാം,പി ടി എ പ്രസിഡന്റ് ജോൺസൺ തോമസ് ,കൂത്താട്ടുകുളം സീനിയർ സിവിൽ പോലീസ് ഓഫീസർ സിബി അച്യുതൻ ,സ്കൂൾ എസ് പി സി . സി പി ഒ ജോമോൻ ജോയി എന്നിവരുടെ നേതൃത്വത്തിൽ 88 സ്റ്റുഡൻറ് സ് പൊലീസ് കേഡറ്റുകളാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ലയൺസ് ക്ലബ് അംഗങ്ങളായ പ്രൊഫസർ എൻ ഐ എബ്രഹാം,സജിത് കുമാർ,അരുൺ വർഗീസ് ,ജോർജ്ജ് ചാന്ത്യം,റോബിൻ ജോർജ് എന്നിവർ പങ്കെടുത്തു