കൂത്താട്ടുകുളം : പാലക്കുഴ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. നെല്ല്, തെങ്ങ്, മത്സ്യം, ക്ഷീരം തുടങ്ങിയ ഇനങ്ങളിലെമികച്ചകർഷക പ്രതിഭകൾക്ക് പുരസ്കാരം നൽകി.പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അലീസ് ഷാജു അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ നിബു ജോർജ്, എൻ കെ ഗോപി, ശോഭന മോഹനൻ, പാലക്കുഴ സഹകരണ ബാങ്ക് പ്രസിഡൻ്റ് എൻ കെ ജോസ്, കൃഷി ഓഫീസർ പി പ്രിയദർശിനി എന്നിവർ സംസാരിച്ചു.