library
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വായനശാലകൾ ഫണ്ട് സമാഹരിച്ചു നൽകുന്നതിന്റെ താലൂക്കുതല ഉദ്ഘാടനം ഇൗസ്റ്റ് പായിപ്ര യുണെെറ്റഡ് പബ്ലിക് ലെെബ്രറി ഭാരവാഹികളായ ഷാഫിമുതുരക്കാലായിൽ , പി.എച്ച്. സക്കീർ ഹുസെെൻ എന്നിവരിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിക്കുന്നു. എം.പി. ഇബ്രാഹിം, കെ.പി.രാമചന്ദ്രൻ, ജോസ് കരിമ്പന, സി.കെ.ഉണ്ണി, സി.ടി. ഉലഹന്നാൻ,പി.എം. ഷാൻ, പി.എം. നൗഫൽ എന്നിവർ സമീപം ..

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വായനശാലകൾ ഫണ്ട് സമാഹരിച്ചു നൽകുന്നതിന്റെ താലൂക്കുതല ഉദ്ഘാടനം ഇൗസ്റ്റ് പായിപ്ര യുണെെറ്റഡ് പബ്ലിക് ലെെബ്രറി ഭാരവാഹികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. 23,000 രൂപയാണ് ലെെബ്രറി പ്രവർത്തകർ സമാഹരിച്ച് നൽകിയത്. ലെെബ്രറി പ്രസിഡന്റ് പി.എച്ച്. സക്കീർ ഹുസെെൻ പേണ്ടാണം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി മുതിരക്കാലായിൽ സ്വാഗതം പറഞ്ഞു . ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി. ഇബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. ലെെബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോസ്‌ കരിമ്പന, സെക്രട്ടറി സി.ടി. ഉലഹന്നാൻ, ജില്ലാലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, എക്സിക്യൂട്ടീവ് മെമ്പർ കെ.പി. രാമചന്ദ്രൻ ലെെബ്രറി വെെസ് പ്രസിഡന്റ് പി.എം. ഷാൻ , ജോയിന്റ് സെക്രട്ടറി പി.എം. നൗഫൽ , ഇ.എ. ഹരിദാസ്, എന്നിവർ സംസാരിച്ചു.. ഷാനവാസ് പറമ്പിൽ, അനസ് മുതിരക്കാലായിൽ, അഷറഫ് വി, സിറാജ് പ്ലാക്കുടിയിൽ , സിദ്ധിക്ക് സി.യു, ജോഫർ ആലപ്പുറം, മുഗസിൻ കാളക്കുഴി എന്നിവർ നേതൃത്വം നൽകി.

താലൂക്കിലെ 61 വായനശാലകളിലും ദുരിതാശ്വാസഫണ്ട് സമാഹരണം നടക്കുന്നുണ്ട് . ലെെബ്രറി അംഗങ്ങളിൽ നിന്നും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സഹയാത്രികരിൽ നിന്നുമാണ് ദുരിതാശ്വാസനിധി ശേഖരിക്കുന്നത്. ലെെബ്രറികൾ സമാഹരിക്കുന്ന തുക സെപ്തംബർ 15നകം താലൂക്ക് ലെെബ്രറി കൗൺസിലിനെ ഏൽപ്പിക്കും. ഇതോടൊപ്പം ജില്ലയിലെ 430 വായനശാലകളിലെ പ്രവർത്തകർ 100രൂപ എടുത്ത് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കന്ന ഒരു കുടുംബത്തിന് അക്ഷര ഭവനംഒരുക്കി നൽകും.