കൊച്ചി: ജി.എസ്.ടിക്ക് പിന്നാലെ വിനോദ നികുതിയും ഇന്നലെ നടപ്പിലായതോടെ പ്രശ്നം
ചർച്ച ചെയ്യാൻ ബുധനാഴ്ച ഫിലിം ചേംബർ യോഗം വിളിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പഠനങ്ങൾക്ക് ശേഷമേ പ്രതികരണമുള്ളൂ എന്ന് തീയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. സർക്കാരുമായി സിനിമാസംഘടനകൾ നടത്തിയ ചർച്ചയിൽ സർക്കാരിന്റെ ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചതിന് ശേഷമേ നികുതി വർദ്ധനവ് നടപ്പിലാക്കൂ എന്നായിരുന്നു തീരുമാനം. അതിന് വിരുദ്ധമായി ഒരു ദിവസത്തെ സമയം പോലും അനുവദിക്കാതെ സെപ്തംബർ 1 മുതൽ നികുതി പിരിച്ചു തുടങ്ങാൻ ആഗസ്റ്റ് 31ന് ഉത്തരവിറങ്ങി.
നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട വിനോദ നികുതി.