കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌ക്കൂളിൽ കൂത്താട്ടുകുളം അസോസിേയേഷൻ (യു.എ.ഇ) നൽകുന്ന കെ. ഐ. സൈമൺ മെമ്മോറിയൽ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. ഒൻപതാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന രണ്ടു വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. ഹരികൃഷ്ണൻ അശോക്, ഗൗരി എസ്. എന്നിവർ അർഹരായി. ഹെഡ്മിസ്ട്രസ് ഗീതാദേവി, അസോസിേയേഷൻ ജോയിന്റ് സെക്രട്ടറി എബി മാത്യു, ജോയി മർക്കോസ്,എന്നിവർ പ്രസംഗിച്ചു