മൂവാറ്റുപുഴ: അക്ഷയ പുസ്തക നിധിയുടേയും, വീട്ടൂർഎബനേസർ ഹയർ സെക്കൻഡറി സ്ക്കൂൾ ലെെബ്രറിയുടേയും ആഭിമുഖ്യത്തിൽ ഹസ്താക്ഷര ശേഖരം വിപുലമാക്കുവാനും സമഗ്രമാക്കുവാനും ഉദ്ദേശിക്കുന്നു. ഹസ്താക്ഷര ശേഖരത്തിന്റെ വിട്ടുപോയ കണ്ണികൾ കൂട്ടിച്ചേർക്കുന്നതിന് സാഹിത്യം, സിനിമ, ചിത്രകല, സാമൂഹ്യ രംഗം, രാഷ്ട്രീയം, സംഗീതം, തുടങ്ങിയ മേഖലകളിലെ കെെയെഴുത്തുകൾ സമാഹരിക്കാനാണ് ഉദ്ദേശ്യം.

സ്വന്തം കെെയെഴുത്തുകളോടൊപ്പം തങ്ങളുടെ കെെവശമുള്ള പ്രഗത്ഭമതികളുടെ കെെയെഴുത്തു പ്രതികൾ , കത്തുകൾ എന്നിവ അയക്കേണ്ട വിലാസം - സെക്രട്ടറി, അക്ഷയ പുസ്തക നിധി, മാനാറി പി.ഒ, മൂവാറ്റുപുഴ- 68 66 73 .. കൂടുതൽ വിവരങ്ങൾക്ക് 94 47 57 51 56..