കൊച്ചി : പ്രവാസി മലയാളികൾക്കുള്ള 2019ലെ ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. നോർവെയിലെ സ്‌കാൻഡി സോളി ഹോട്ടലിൽ നടന്ന ചടങ്ങിൽ നോർവെ നൊതോടൻ സിറ്റി മേയർ ഫുഗ്ലെെർവൈയിറ്റ് ബ്ലോക്‌ലിംഗർ, നോർവേ പാർലമെന്റ് അംഗം ഹിമാൻഷു ഗുലാത്തി എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

വി.എ. ഹസൻ (ദുബായ്), ഡോ. ലാലി സാമുവൽ (ന്യൂസിലാൻഡ്), ബാബു വർഗീസ് ( യു.എസ്.എ), ഡോ. രാംകുമാർ നായർ (സ്വീഡൻ), ബിജു വർഗീസ് (ഇന്ത്യ), റ്റിബി കുരുവിള (ജപ്പാൻ), എന്റെ കേരളം ഓസ്‌ട്രേലിയയ്ക്കു വേണ്ടി പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറി ആൽഫ്രഡ് മാത്യു എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
നോർവേയിലെ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ അമർ ജീത്, പുരസ്‌കാര ജൂറി ചെയർമാൻ ഐവാൻ നിഗ്ലി, മുൻ ഗർഷോം പുരസ്‌കാര ജേതാവ് അബ്ദുള്ള കോയ, ബിന്ദു സാറ വർഗീസ്, ജോസ്റ്റീൻ മീൻ, ജയ്‌ജോ ജോസഫ്, ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ എന്നിവർ സംസാരിച്ചു.