ഇടപ്പള്ളി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോം പണി റെയിൽവേയ്ക്കും ഇടപ്പള്ളിക്കും നാണക്കേടായി. പണിത് ഒരു മാസം തികയും മുമ്പ് പൊളിഞ്ഞു താണ പുതിയ പ്ളാറ്റ്ഫോം റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിന്റെ കഴിവില്ലായ്മയെ തെളിയിക്കുന്നതായി. പ്ളാറ്റ്ഫോം നിർമ്മാണത്തിലെ അപാകതകൾ ഒന്നൊന്നായി വെളിച്ചത്തുവരികയാണ്. ജലവിതരണ പൈപ്പ് പൊട്ടി ഒരു ഭാഗത്തു വെള്ളം കോൺക്രീറ്റിനു മുകളിലൂടെ ചോർന്നൊലിക്കുകയാണിപ്പോൾ. ഒന്നാം പ്ളാറ്റ്ഫോമിന്റെ മേൽപ്പാലത്തിന് അടുത്തായി മൂന്നുമാസം മുമ്പ് പുതുതായി സ്ഥാപിച്ചതാണ് ഈ പൈപ്പ്. നിലവാരം ഇല്ലാത്ത നിർമ്മാണം തന്നെയാണ് ഇവിടെയും പ്രശ്നം. ഇടിഞ്ഞു താണ പുതിയ പ്ളാറ്റ്ഫോമിൽ കരിങ്കൽപൊടി നിറച്ച് സൂത്രപ്പണിയും നടക്കുന്നുണ്ട്. വിള്ളൽ ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.
സംരക്ഷണ ഭിത്തി കെട്ടാതെ നിർമ്മാണം നടത്തിയത് മൊത്തം പ്ളാറ്റ്ഫോമിനും ഭീഷണിയാണ്. പ്ളാറ്റ്ഫോം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുപോകാനും ഇടയുണ്ട്. ഇവിടെ മണൽ ചാക്കുകൾ അടുക്കി വച്ചിരിക്കുകയാണ്.
#50 ലക്ഷം ചിലവ്