santhosh-babu
എസ്.എൻ.ഡി.പിയോഗം ചാലക്കൽ ശാഖ സംഘടിപ്പിച്ച സ്നേഹ കിറ്റ് വിതരണം യുണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നിർവഹിക്കുന്നു

ആലുവ: എസ്.എൻ.ഡി.പിയോഗം ചാലക്കൽ ശാഖ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ കിറ്റ് വിതരണം യുണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. അദ്യകിറ്റ് സുധമണി വിജയവിലാസത്തിന് കൈമാറി. ശാഖ പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമൽകുമാർ, മേഖല കൺവീനർ സജീവൻ ഇടച്ചിറ, സുനിൽ ഘോഷ്, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.