കൊച്ചി : എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ ഡോ. ഒ.കെ. മാധവിയമ്മ കുടുംബയൂണിറ്റ് വാർഷികയോഗം ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ഡി. ജയദീപ് അദ്ധ്യക്ഷത വഹിച്ചു.
പി.ഡി. ചന്ദ്രൻ പ്രഭാഷണം നടത്തി. ലിനീഷ് കണ്ണൻ, ആശ അനിൽകുമാർ, കെ.കെ. രാമചന്ദ്രൻ, സരസമ്മ രാധാകൃഷ്ണൻ, ജയഭാസി, ജി. കുഞ്ഞുമോൻ, എ.ആർ. മണി, വി.എ. സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.