home
പാത്തുമ്മ പുതിയതായി നിർമ്മിച്ച വീടിന് മുന്നിൽ

ആലുവ: ഭീതി നിറഞ്ഞ ദിനരാത്രങ്ങൾക്ക് വിട നൽകി പാത്തു ഉമ്മ ഇനി പുതിയ വീട്ടിൽ താമസിക്കും. 2018ലെ മഹാപ്രളയത്തിൽ ചാലക്കൽ അമ്പലപറമ്പിൽ താമസിക്കുന്ന മുട്ടത്തുംകുടി ചരിപറമ്പിൽ പാത്തുമ്മയും മകൻ മക്കാരും കുടുംബവും താമസിക്കുന്ന വീട് പൂർണമായി മുങ്ങിയിരുന്നു. തുമ്പിച്ചാൽ ചാലക്കൽ തോടിനോട് ചേർന്നാണ് ഇവരുടെ വീട്. പൂർണ്ണമായും വെള്ളത്തിലായതിനാൽ ആസ്ബസ്റ്റോസും കല്ലുമെല്ലാം ജീർണിച്ച അവസ്ഥയിലായിരുന്നു.

മകൻ മക്കാർ ആക്രിസാധനങ്ങൾ വിറ്റ് ലഭിക്കുന്ന ചെറി​യവരുമാനമാണുള്ളത്. വീടെന്നത് ഇവർക്ക് സ്വപ്നമായിരുന്നു. വെളളപൊക്കത്തിന് ശേഷവും തകർന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് സർക്കാരിൽ നിന്നും പ്രളയത്തിൽ വീട് തകർന്നവർക്ക് ലഭിക്കുന്ന നാല് ലക്ഷം രൂപ ലഭിച്ചത്. ഈ തുകയും ബാക്കിയുള്ള ചെലവുകൾ പീപ്പിൾ ഫൗണ്ടേഷൻ വഹിച്ചു. 'ഞങ്ങൾ ഇത്ര നാൾ ഭീതി യോടെയാണ് കഴിഞ്ഞിരുന്നത് മോനെ ആസ്ബസ് റ്റോസും, മറ്റും എപ്പ വേണമെങ്കിലും വീഴാവുന്ന നിലയിലായിരുന്നു. ഇനി മന സമാധാനത്തോടെ ഉറങ്ങാം' പാത്തുമ്മ ഇത് പറയുമ്പോൾ കണ്ണുകൾ നനഞ്ഞു.

അടച്ചുറപ്പുള്ള വീട് പണിതെങ്കിലും നല്ല മഴ പെയ്താൽ ഇവരുടേതടക്കം മണ്ണായിനിവാസികളായ അഞ്ച് കുടുംബങ്ങളുടെ വീട് ഇപ്പോഴും മുങ്ങും. ഈ വർഷമുണ്ടായ പ്രളയത്തിലും പുതിയതായി പണിത വീടും മുങ്ങിയിരുന്നു. തോടിന് പാർശ്വഭിത്തി കെട്ടാതെ അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമില്ല. ഇതിന് സർക്കാർ കനിയണമെന്നാണ് ഇവരുടെ ആവശ്യം.

പ്രളയത്തി​ൽ തകർന്ന വീടി​ന് പക്ം വീടായി​

തോടിന് പാർശ്വഭിത്തി ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം രണ്ട് പ്രാവശ്യം വീട് മുങ്ങി.