അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിലെ 33 കേന്ദ്രങ്ങളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് സ്ഥാപിച്ചു. പീച്ചാനിക്കാട് പള്ളിക്കവല, മുനിസിപ്പൽ മാർക്കറ്റ്, നായത്തോട് സൗത്ത് ജംഗ്ഷൻ, ചമ്പന്നൂർ, അമലോത്ഭവ കപ്പേള ജംഗ്ഷൻ, പടിഞ്ഞാറെ പള്ളി ജംഗ്ഷൻ (അങ്കമാലി നഗരസഭ), കിടങ്ങൂർ പള്ളി അങ്ങാടി, ഡയറികവല, പവിഴപൊങ്ങ്, ശിവജിപുരം, മൂപ്പൻകവല (തുറവൂർ പഞ്ചായത്ത്), കാലടി ബസ്‌സ്റ്റാൻഡ്, മാണിക്കമംഗലം അമ്പലനട, മരോട്ടിച്ചോട്, പിരാരൂർ ജംഗ്ഷൻ, മേക്കാലടി (കാലടി പഞ്ചായത്ത്), പാലാ ജംഗ്ഷൻ, പള്ളിപ്പടി, താബോർ, പൂതംകുറ്റി, ദേവഗിരി (മൂക്കന്നൂർ പഞ്ചായത്ത്), മേരിഗിരി, സെബിപുരം, പുത്തൻപള്ളി (മഞ്ഞപ്ര പഞ്ചായത്ത്), സെബിയൂർ, ഇല്ലിത്തോട് (മലയാറ്റൂർ പഞ്ചായത്ത്), കുറുമശേരി റിക്രിയേഷൻ ഗ്രൗണ്ട്, കോടുശേരി, മാമ്പ്ര പള്ളിക്കവല (പാറക്കടവ് പഞ്ചായത്ത്), വാഴച്ചാൽ, പാറപ്പുറം കപ്പേള, മൂന്നാംപറമ്പ്, മുന്നൂർപ്പിള്ളി റേഷൻകട കവല (കറുകുറ്റി പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടനം പൂതംകുറ്റിയിൽ റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി, ഫാ. ടോണി കോട്ടക്കൽ, ഫാ. എൽദോ ആലുക്ക, എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി വി.ഡി. മുരളീധരൻ, ഏല്യാസ് കെ. തരിയൻ എന്നിവർ പ്രസംഗിച്ചു.