പനങ്ങാട്:സെൻട്രൽ റെസിഡൻസ് അസോസിയേഷൻ 9ാമത് വാർഷികാഘോഷവും പൊതുയോഗവും പഞ്ചായത്ത്‌ പ്രസിഡന്റ് സീത ചക്രപാണി ഉദ്ഘടനംചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ടി.യു.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ കെ.ആർ.പ്രസാദ്,ഷേർളി ജോർജ്,ഷീജ പ്രസാദ്,പനങ്ങാട് സോണൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.പി.പങ്കജാക്ഷൻ,എം.കെ.രവീന്ദ്രനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു.പനങ്ങാട് പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ആയി സേവനം അനുഷ്ടിച്ച എം.വി.സാബുവിന് ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി പി.ബി.സുനിൽകുമാർ സ്വാഗതവും ടി.കെ.ശശിധരൻ നന്ദിയുംപറഞ്ഞു.