socialissu
പൈപ്പ് പൊട്ടികുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് കിഴക്കേക്കരയിൽ പൈപ്പ് നന്നാക്കുന്നു

മൂവാറ്റുപുഴ: നഗരത്തിലെ കിഴക്കേക്കര മേഖലയിൽ കുടിവെള്ളമെത്തിയിട്ട് അഞ്ച് ദിവസം പിന്നിട്ടു. നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനസാന്ദ്രയേറിയ കുന്നപിള്ളി മല അടക്കമുള്ള പ്രദേശങ്ങളിലാണ് കുടിവെള്ള കിട്ടാതെ ജനങ്ങൾ ദുരുതത്തിലായത്. കിഴക്കേക്കര ഭാഗത്ത് ഞായറാഴ്ച രാത്രിയോടെ പൊട്ടിയ സ്ഥലങ്ങളിലെല്ലാം അറ്റകുറ്റപണികൾ തീർത്ത് കുടിവെള്ള വിതരണം പുനരാരംഭിച്ചു. ഏത് സമയത്തും വീണ്ടും പൈപ്പ് പൊട്ടാമെന്നതാണ് സ്ഥി​തി​. മാസത്തിൽ രണ്ടു തവണയെങ്കിലും കുടിവെള്ള വിതരണം മുടങ്ങുന്ന പ്രദേശങ്ങളിലൊന്നാണ് കുന്നപിള്ളി മല. പ്രദേശത്ത് കിണറുകർ കുറവാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ആളുകളുടെ ആ ശ്രയം.. കാല പഴക്കം മൂലമാണ് പൈപ്പുകൾ പൊട്ടുന്നത്.