1
ജനകീയ ഉത്‌ഘാടനം

ഒരേ വേദിയിൽ രണ്ട് ഉദ്ഘാടനം

തൃക്കാക്കര: തൃക്കാക്കരയിൽ പി.ടി.തോമസ് എം.എൽ.എ ഉത്ഘാടകനായ ചടങ്ങിൽ എൽ.ഡി.എഫ് പ്രതിഷേധിച്ചത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ വൈകിട്ട്

കാക്കനാട് മുണ്ടം പാലം ജംഗ്ഷനിൽ അഞ്ചു പദ്ധതികളുടെ നിർമ്മാണ ഉത്ഘാടന വേദിയിലാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്.

എൽ.ഡി .എഫ് പ്രവർത്തകർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം .എൽ .എ വേദിയിൽ കുത്തിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണർ വിശ്വനാഥിന്റെ ഉറപ്പിലാണ് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം സമരം അവസാനിപ്പിച്ചത്.

നഗരസഭ അധ്യക്ഷ ഷീല ചാരുവിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പി.ടി.തോമസും ഇതിനിടയിൽപ്പെട്ടു. ഇരു പക്ഷവും പിന്നീട് വെവ്വേറ ഉദ്ഘാടനവും നടത്തി.

പദ്ധതികളുടെ ജനകീയ ഉത്‌ഘാടനം നഗര സഭ അധ്യക്ഷ ഷീല ചാരു നിർവഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജോ ചിങ്ങം തറ അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ .ടി എൽദോ,സി.എൻ അപ്പുകുട്ടൻ,സന്തോഷ് ബാബു,എം ജെ ഡിക്സൺ,എ പി ഷാജി സലാവുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

എം.എൽ.എ ഫണ്ട് അനുവദിക്കാത്ത പദ്ധതികൾ സ്വന്തം പേരിലാക്കാനുള്ള ശ്രമമാണ് പി.ടി. തോമസ് നടത്തുന്നതെന്ന് എൽ.ഡി.എഫ് നേതാവ് കെ .ടി എൽദോ

ആരോപിച്ചു.

എൽ.ഡി .എഫ് പ്രവർത്തകർ പിരിഞ്ഞുപോയ ശേഷം പി.ടി തോമസ് എം .എൽ .എ വിവിധ പദ്ധതികളുടെ നിർമ്മാണോത്ഘാടനം നിർവഹിച്ചു. ലീഗ് കൗൺസിലർ യൂസഫ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തിൽ ഷാജി വാഴക്കാല,എം .ഓ വർഗീസ്, എം .എസ് അനിൽകുമാർ,റാഷിദ് ഉള്ളംപളളി തുടങ്ങിയവർ പങ്കെടുത്തു.
അത്താണി നെടുംകുളങ്ങരമല റോഡ്, ചൂരക്കോട്ടായി മൂല റോഡ്,അത്താണി മുണ്ടംപാലം റോഡ് നിർമ്മാണം, കലുങ്ക് പുനർനിർമ്മാണം എന്നീ പദ്ധതികളുടെ ഉത്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്.