പറവൂർ: ചേന്ദമംഗലം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഭരണത്തിലുള്ള കോൺഗ്രസ്,എൽ.ഡി.എഫ്, ബി.ജെ.പി. എന്നീ മൂന്ന് മുന്നണികളിലായി 45 പേർ മത്സരിച്ചിരുന്നു. ഇടതുമുന്നണി പാനലിന് എതിരെ 2500ൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്.
കെ. ശിവശങ്കരൻ, സി. പി. ഉണ്ണികൃഷ്ൺ, ലിജോ കൊടിയൻ, പി. എം. മണി, പി. ഭരതൻ, അരുൺ. പി. ജോർജ്, ശ്രീജിത്ത് മനോഹർ, ജോമി ജോസി, പ്രമോദ് മേനോൻ, കെ. കെ. ജിജു, കെ.ജി.റാഫേൽ, മണി ടീച്ചർ, കെ. പി.ത്രേസ്യാമ്മ, കെ. കെ. വിലാസിനി, കെ. കൃഷ്ണൻകുട്ടി എന്നിവരാണ് വിജയിച്ചവർ