saju
പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷൻ 8ാംവാർഷികവുംകുടുംബസംഗമവുംസിനിമാനടൻ സാജു നവോദയ ഉദ്ഘാടനം ചെയ്യുന്നു.ലീലാപത്മദാസ്,കെ.എ.വാഹിത,പി.കെ.രാജൻ,പനങ്ങാട്സി.ഐ.കെ.ശ്യാം,എ.ആർ.അജയൻ,വി.പി.പങ്കജാക്ഷൻതുടങ്ങിയവർവേദിയിൽ

പനങ്ങാട്:പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷൻ 8ാംവാർഷികവും കുടുംബസംഗമവും സിനി ആർട്ടിസ്റ്റ് സാജു നവോദയ ഉദ്ഘാടനംചെയ്തു. ലിസ്ബൻ ഹാളിൽ നടന്നചടങ്ങിൽപി.എസ്.ആർ.എ പ്രസിഡന്റ് അഡ്വ:പി.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ഒഫ്.പൊലീസ് കെ.ശ്യാം മുഖ്യപ്രഭാഷണം നടത്തി.കെ.എ.വാഹിദ(എ.ഇ.ഒ.ഫോർട്ട്കൊച്ചി) വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കുളള അരിവിതരണം പി.കെ.രാജൻ ഉദ്ഘാടനംചെയ്തു. പളളൂരുത്തി ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ലീലാപത്മദാസ്,റസിഡന്റ്സ് അസോ സോണൽപ്രസിഡന്റ് വി.പി.പങ്കജാക്ഷൻ,തുടങ്ങിയവർ പ്രസംഗിച്ചു. പുതിയഭാരവാഹികളായി എ.എ.ബഷീർ(പ്രസിഡന്റ്)കെ.എൻ.സീതാരാമൻ(വൈസ് പ്രസിഡന്റ്)ലൈജുപീടിയേക്കൽ(സെക്രട്ടറി)ശ്യാംലാൽ(ജോ.സെക്രട്ടറി)മുഹമ്മദ് സാദിഖ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.