കൊച്ചി: കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ ആറാമത് സംസ്ഥാന ചെസ്-കാരംസ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച പി.കെ സുരേഷ് ചെസ് ചാമ്പ്യനായി. കണ്ണൂരിൽ നിന്നുള്ള സിബിൻ ഓറോക്കോണ്ടി, കെ. ഗിരിലാൽ എന്നിവരാണ് കാരംസ്ജേതാക്കൾ. ആലപ്പുഴയിൽ നിന്നുള്ള കെ.വി പ്രിൻസിനാണ് ചെസ് മത്സരത്തിൽ രണ്ടാംസ്ഥാനം. പാലക്കാട് നിന്നുള്ള ടി.ജോൺസൺ, കെ.ശ്യാംലാൽ എന്നിവർ കാരംസ് റണ്ണേഴ്സ് അപ്പായി. പള്ളിമുക്ക് സെന്റ് ജോർജ്ജ് യു.പി സ്കൂളിൽ നടന്ന മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി, സംസ്ഥാന കലാസമിതി കൺവീനർ എം.വി ശശിധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി സമ്മാനദാനം നിർവഹിച്ചു.
DLY BUREAU