കൊച്ചി: കാക്കനാട് നെസ്റ്റ് എസ്.എഫ്.ഒ ടെക്നോളജീസിലെ സൗഹൃ കൂട്ടായ്മയായ നെസ്റ്റിയൻ ചാരിറ്റി ഫ്രണ്ട്സും എറണാകുളം കുടുംബശ്രീ മിഷനും ചേർന്ന് കോലഞ്ചേരി കടയിരുപ്പ് പ്രേഷിതാലയ ബോയ്സ് ഹോം കുട്ടികൾക്കായി നടപ്പാക്കിയ മാതൃകാ ബാലസഭ സംയോജിത കൃഷിയുടെ ഭാഗമായുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ ദേവാനന്ദും ചലച്ചിത്ര താരം നന്ദനാവർമ്മയും ചേർന്ന് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.പി ഗീവർഗീസ് അദ്ധ്യക്ഷനായി​രുന്നു. ചടങ്ങിൽ സി.ഡി.എസ് ജില്ലാ പ്രോഗ്രാം മാനേജർ അനൂപ്. കെ.എം, ബ്ളോക്ക് കോ-ഓർഡിനേറ്റർ ആശാ വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൺ മായാ അപ്പു, നെസ്റ്റിയൻ ചാരിറ്റി പ്രതിനിധികളായ എൽദോസ് സ്‌കറിയ, ജോമോൻ ജേക്കബ്, എബിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.