കൊച്ചി: പട്ടികവർഗക്കാർക്ക് ജീവിതത്തിലേക്കുള്ള പുതുവഴി തുറക്കുകയാണ് കൊച്ചി നഗരത്തിൽ. അറബിക്കടലിന് അഭിമുഖമായി പുതുപുത്തൻ സൗകര്യങ്ങൾ അവർക്കായി ഒരുക്കിയിരിക്കുകയാണ് പട്ടിക വർഗ വികസന വകുപ്പ്. വിദ്യാർത്ഥികൾക്കും ജോലിയുള്ളവർക്കും താമസിക്കാനായി മൾട്ടി പർപ്പസ് ഹോസ്റ്റലും പട്ടിക വർഗക്കാർ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രദർശനത്തിനും വിപണനത്തിനുമായി ഗോത്ര സാംസ്കാരിക സമുച്ചയവുമാണ് കൊച്ചി ഫോർഷോർ റോഡിൽ ഒരുങ്ങിയിരിക്കുന്നത്.

താമസത്തിന് മൾട്ടി പർപ്പസ് ഹോസ്റ്റൽ

തൊഴിലിനും ഉന്നതപഠനത്തിനും നഗരത്തിലെത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി താമസിക്കാനാണ് മൾട്ടിപർപ്പസ് ഹോസ്റ്റൽ. പട്ടികവർഗ്ഗ പോസ്റ്റ് മെട്രിക് വിദ്യാർത്ഥിനികൾക്ക് ഫീസ് നൽകേണ്ടതില്ല. കിറ്റ്‌കോയ്ക്ക് ആയിരുന്നു നിർമ്മാണ ചുമതല.

100 പെൺകുട്ടികൾക്കുള്ള താമസ സൗകര്യം

1696 ചതുരശ്ര അടി വിസ്തീർണ്ണം

 7.198 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം

ഹോസ്റ്റലിലെ സൗകര്യങ്ങൾ

6 ഡോർമെറ്ററികൾ

ബാത്ത് റൂം

ലൈബ്രറി

സ്റ്റഡി ഹാൾ

റീഡിംഗ് റൂം

ഗസ്റ്റ് റൂം

സിക്ക് റൂം

വിസിറ്റേഴ്‌സ് ലോഞ്ച്

ഓഫീസ് റൂം

ഡൈനിംഗ് ഹാൾ

അടുക്കള

-----------------------------------------------------------------

വാങ്ങാം തനത് ഉത്പന്നങ്ങൾ

ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങൾക്ക് വേദിയൊരുക്കുക, വംശീയ ഭക്ഷണത്തിന് പ്രചാരം നൽകുക, കേരളത്തിലെ ഗോത്ര വർഗ പൈതൃകത്തിന്റെ തനിമ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗോത്ര സാംസ്കാരിക സമുച്ചയം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാകാമിത്. 3 നിലകളിലായുള്ള കെട്ടിടത്തിൽ 14 ഷോപ്പുകൾ ഒരുക്കിയിട്ടുണ്ട്.

2229.22 ചതുരശ്ര മീറ്ററിൽ കെട്ടിടം

200 പേർക്ക് ഇരിക്കാനുള്ള സൗകര്യത്തോടെ ആധുനിക ഓഡിറ്റോറിയം

പ്രദർശന വിപണന സ്റ്റാളുകൾ

ഫുഡ്കോർട്ട്