മൂവാറ്റുപുഴ:ഓണക്കാലത്ത് വിലക്കയറ്റം തടയുക, ഭക്ഷ്യവസ്തുക്കൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കടാതി റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണം വിപണിക്ക്തുടക്കമായി. അരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, വൻപയർ, ചെറുപയർ, തുവര, ഉഴുന്ന്, കടല, മല്ലി, മുളക് എന്നിവ സബ്സിഡി നിരക്കുകളിലും, മറ്റ് 30 ഇനം സാധനങ്ങൾ പൊതുവിപണിയിലെ വിലയിൽ നിന്നും 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലും സംഘത്തിന്റെ ഓണം വിപണിയിൽ നിന്നു ലഭിക്കും. ഓണം വിപണിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റ് പി.പി.എൽദോസ് നിർവ്വഹിച്ചു.സംഘം സെക്രട്ടറി ജിജി ജോർജ്, ഷീനാ ജോസ്, ഷൈനാ സാജു ,അമൽ ബാബു, എന്നിവർ സംസാരിച്ചു.തിരുവോണം വരെ വിപണി പ്രവർത്തിക്കും.