കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികളുടെ മെഗാ പൂക്കളം
ശ്രദ്ധേയമായി.കേരളത്തിന്റെ ഭൂപടവും, തെങ്ങും പശ്ചാത്തലമായ 30 അടി നീളമുള്ള പൂക്കളമാണ്കുട്ടികൾ ഒരുക്കിയത്.
നാടൻ പൂക്കളും, കേര ദിനത്തിന്റെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന തെങ്ങിന്റെ വിവിധ ഭാഗങ്ങളും ഉപയോഗിച്ചിരുന്നു. യോഗത്തിൽദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടാം ഘട്ട ധനശേഖരണം തുടങ്ങി. കഴിഞ്ഞ ആഴ്ച41000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ നൽകിയിരുന്നു. നഗരസഭ ചെയർമാൻ റോയി എബ്രാഹം, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ, കൗൺസിലർ ലിനു മാത്യു, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് ആർ വത്സലദേവി,
മനോജ് നാരായണൻ, ഹണി റെജി, എ.ഇ രാജമ്മ, എം.സി.മേരി
കെ.വി.ബാലചന്ദ്രൻ,സി.പി.രാജശേഖരൻ, ടി.വി. മായ, ജെസി ജോൺ എന്നിവർ സംസാരിച്ചു.