കോലഞ്ചേരി: ഓണ സദ്യയ്ക്ക് രുചി കൂട്ടാൻ ഓണച്ചന്തകൾ ഒരുങ്ങി. ചന്തകൾ സെപ്തംബർ 10 വരെ പ്രവർത്തിക്കും. , 13 ഇനം സാധനങ്ങൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. സബ്‌സിഡിയില്ലാതെ വിലക്കുറവിൽ 26 ഇനങ്ങളും ഓണച്ചന്തയിലൂടെ ലഭിക്കും.കിലോഗ്രാമിന് 41രൂപയുള്ള ജയ അരി 25രൂപയ്ക്കും, 44 രൂപയുള്ള കുത്തരിക്ക് 24രൂപയ്ക്കും ,44 രൂപ വിലയുള്ള പഞ്ചസാര 22രൂപയ്ക്കും, 200 രൂപ

വിലയുള്ള വെളിച്ചെണ്ണ 90രൂപയ്ക്കും ഓണച്ചന്തയിൽ ലഭിക്കും.

വിലയിളവ് നൽകാൻ സർക്കാർ 60കോടിരൂപ അനുവദിച്ചിട്ടുണ്ട്. പ്രധാന ഇടങ്ങളിലെല്ലാം തന്നെ സർവ്വീസ് സഹകരണ ബാങ്കുകളും ഓണച്ചന്ത തുറക്കും.

അവശ്യസാധനങ്ങളുടെ ഓണച്ചന്തവിലയും, മാർക്ക​റ്റ് വിലയുംയഥാക്രമം

അരി കുറുവ
25 - 38
പച്ചരി
23- 33
ചെറുപയർ
66- 95
കടല
43 - 90
ഉഴുന്ന്
66 - 98
വൻപയർ
45- 85
തുവരപ്പരിപ്പ്
65- 90
മുളക്
56- 95
മല്ലി
74 - 90
ബിരിയാണി അരി കൈമ
70 - 80
ബിരിയാണി അരി കോല
48 - 60
ചെറുപയർ പരിപ്പ്
64 - 95
പീസ് പരിപ്പ്
50- 83
ഗ്രീൻപീസ്
35- 48
ശർക്കര ഉണ്ട
53 - 65
ശർക്കര .വെല്ലം
64 - 65
പിരിയൻ മുളക്
79 - 120
കടുക്
50- 90
ഉലുവ
45 - 120
ജീരകം
225- 240