അങ്കമാലി : അങ്കമാലി നഗരസഭ 15-ാം വാർഡിൽ പ്രവർത്തിക്കുന്ന കാരുണ്യവയോജന ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെന്റ് ജോൺസ് ചാപ്പൽ ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലീല ജി നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം .എസ്. ഗിരീഷ്‌കുമാർ ഓണസന്ദേശം നൽകി. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാരായ രേഖ ശ്രീജേഷ്, എം.എ. സുലോചന, ടി.വൈ. ഏല്യാസ്, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. ആനി ജോസ്, കോ ഓഡിനേറ്റർ സിൻസി അനൂപ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.പി. വർഗീസ് സ്വാഗതവും കെ.എം. വർഗീസ് നന്ദിയും പറഞ്ഞു.