കൊച്ചി: എസ്.എൻ.ഡി.പി യോഗം1803 വൈറ്റില ശാഖയുടെയും 672-ാം നമ്പർ വനിതാസംഘത്തിന്റെയും 89 -ാം നമ്പർ യൂത്ത് മൂവ്മെന്റിന്റെയും കുടുംബയൂണിറ്റുകൾ,​ പുരുഷ-വനിതാസ്വയം സഹായസംഘടനകളുടെയും,​ബാലജനയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദവന്റെ 165 ാമത് ജയന്തി ആഘോഷം 13 ​ ന് തൈക്കൂടം ഉദയാറോഡിലുള്ള ശാഖാമന്ദിരത്തിൽ വച്ച് നടക്കും. ശാഖാ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ രാവിലെ 8 ന് പതാക ഉയർത്തും. ഗുരുപുഷ്പാഞ്ജലിയ്ക്ക് ശേഷം 10 ന് ചതയദിന ഘോഷയാത്ര പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽ നിന്ന് തുടങ്ങി ശാഖാമന്ദിരത്തിൽ അവസാനിക്കും. 11ന് ചതയദിന സമ്മേളനം യോഗം അസി. സെക്രട്ടറി ഇ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും. ഓണുടവ-പെൻഷൻ വിതരണം മുൻ ശാഖാ പ്രസിഡന്റ് പി.വി. പുരുഷോത്തമൻ നിർവഹിക്കും. ശാഖാ സെക്രട്ടറി ടി.പി. അജികുമാർ സ്വാഗതവും വൈസ് പ്രസി​ഡന്റ് കെ.ഡി​. പീതാംബരൻ നന്ദി​യും പറയും. 12 ന് ചതയം തിരുന്നാൾ സദ്യ.