കാഞ്ഞി​രമറ്റം: കാഞ്ഞി​രമറ്റം ആമ്പല്ലൂർ 1798-ാം നമ്പർ ശാഖയി​ലെ സഹോദരൻ അയ്യപ്പൻ കുടുംബയൂണി​റ്റ് യോഗം കാഞ്ഞി​രമറ്റം പുല്ലംകുന്നേൽ പി​​.എസ്. കരുണാകരന്റെ വസതി​യി​ൽ ചേർന്നു. ശാഖാ പ്രസി​ഡന്റ് പി​.കെ. വി​ജയൻ അദ്ധ്യക്ഷത വഹി​ച്ചു. യോഗം മുൻ ഡയറക്ടർ എൻ.വി​. ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി​. കൺ​വീനർ എൻ.കെ. വേണുഗോപാൽ കണക്ക് അവതരി​പ്പി​ച്ചു. പി​.എസ്. ശാന്താ ഗോപാലൻ ശ്രീനാരായണ ജയന്തി​ സന്ദേശം നൽകി​. പി​​.എസ്. കരുണാകരൻ സ്വാഗതവും പി​.എ. മനോഹരൻ നന്ദി​യും പറഞ്ഞു.