guru
ഗുരു

പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ഇന്ന് വരാപ്പുഴ മേഖലയിൽ നടക്കും. രാവിലെ 9.30 ന് വള്ളുവള്ളി നോർത്ത് ശാഖയിൽ നിന്നാരംഭിക്കും. 10 ന് വള്ളുവള്ളി, 10.40 ന് കരിങ്ങാംതുരുത്ത്, 11.20 ന് കൊങ്ങോർപ്പിള്ളി, ഉച്ചയ്ക്ക് 12 ന് മുട്ടിനകം, 12.30ന് തുണ്ടത്തുംകടവ്, 12.45ന് വരാപ്പുഴ, 1.30 ന് മഞ്ഞുമ്മൽ, 2.45 ന് ഏലൂർ സൗത്ത്, 3.30 ന് ഏലൂർ നോർത്ത്, 4.10 ന് തിരുവാല്ലൂർ, 4.50 ന് നീറിക്കോട്, 5.30 ന് കൊടുങ്ങവഴ ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും.

ഇന്നലെ മൂത്തകുന്നം - പുത്തൻവേലിക്കര മേഖലയിലാണ് പര്യടനം നടന്നത്. രാവിലെ ഇളന്തിക്കരയിൽ നിന്നാരംഭിച്ച് വൈകിട്ട് പാല്യത്തുരുത്തിൽ സമാപിച്ചു. 17 ശാഖകളിലും നിരവധി കേന്ദ്രങ്ങളിലും ദിവ്യജ്യോതിക്ക് സ്വീകരണം നൽകി.