കാലടി: എം.സി റോഡിലെ മറ്റൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന എയർപോർട്ട് റോഡിൽ അപകടങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.നീലം കുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുന്നിൽ വെച്ച് മാസങ്ങൾക്കു മുൻപ് ഒരു വീട്ടമ്മ വാഹനമിടിച്ച് മരിച്ചിരുന്നു.ഇതേ സ്ഥലത്ത് നിന്നും ഇരുന്നൂറ് മീറ്റർ മാറിയാണ് ഇക്കഴിഞ്ഞ ദിവസം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചത്.അടുത്തിടെ റോഡ് ടാർ ചെയ്ത് കഴിഞ്ഞതോടെ ഈ റോഡിലൂടെ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്ന് പോകുന്നത്.മറ്റൂരിൽ നിന്നും ആറ് കിലോമീറ്റർ ദൂരപരിധിയിൽ വാമനപുരം ക്ഷേത്രം, നീലം കുളങ്ങര ഭഗവതി ക്ഷേത്രം, മനയ്ക്കപ്പടി, പിരാരൂർ, നായത്തോട് കവല എന്നിവടങ്ങൾ കൊടുംവളവുകളാണുുള്ളത്.പൊതുുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിൽ അപകടസൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളോ, വേഗതാനിയന്ത്രണ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല.ഇക്കാരണത്താൽ എയർപോർട്ടിലേക്ക് ദൂരെ നിന്ന് വരുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാണ്. അടിയന്തിരമായി പൊലീസും മോട്ടോർ വാഹന വകുപ്പും ഈ റൂട്ടിൽ സ്ഥിരമായി വാഹന പരിശോധന നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
#അപകട കാരണം റോഡ് തന്നെ
ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗതയും ഇടുങ്ങിയ റോഡുകളും,റോഡിലെ വളവുകളും അപകടങ്ങൾക്ക് കാരണമാകുന്നു.