pragathi-foundaion
പ്രഗതി ഫൗണ്ടേഷൻ ട്രസ്റ്റ് ആർ.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : രാജ്യത്ത് പ്രവർത്തിക്കുന്ന സേവന സംഘടനകളുടെ പ്രവർത്തനം സാമൂഹ്യ പരിവർത്തനത്തിന് ഉതകുന്നതാകണമെന്ന് ആർ.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ പറഞ്ഞു. പ്രഗതി ഫൗണ്ടേഷൻ ട്രസ്റ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ സി.ജി. കമലാകാന്തൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഗ്രാമവികാസ് പ്രമുഖ് പി. ശശീന്ദൻ മുഖ്യപ്രഭാഷണം നടത്തി. ചികിത്സാധനസഹായം വിതരണം അമ്പാടി സേവാകേന്ദ്രം രക്ഷാധികാരി എസ്. ദിവകാരൻപിള്ള നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എസ്. കൃഷ്ണപ്രസാദ്, ട്രഷറർ കെ.വി.എസ്. ശർമ്മ തുടങ്ങിയവർ സംസാരിച്ചു.