കുമ്പളങ്ങി കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണനമേള ഇല്ലിക്കൽ കവലയ്ക്ക് കിഴക്ക് വശത്തുള്ള കെട്ടിടത്തിൽ ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്സിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ബാബു വിജയാനന്ദ് ,കെ.സി.കുഞ്ഞുകുട്ടി,ഷീലമാളാട്ട് ,പി.എ.സഗീർ,പി.കെ.ഉദയൻ,ജോർജ് റാഫി,സിസ്സി ക്ലീറ്റസ്,ഉഷ അജയൻ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ജോൺ അലോഷ്വസ് സ്വഗതവും സെക്രട്ടറി മരിയ ലിജി നന്ദിയും പറഞ്ഞു.