പറവൂർ : പറവൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവഹിക്കും. ബാങ്ക് അംഗ കുടുംബങ്ങൾക്ക് സൗജന്യമായി അരി, പഞ്ചസാര എന്നിവയുടെ വിതരണോദ്ഘാടനം നാളെ (ബുധൻ) രാവിലെ 9.30ന് കിഴക്കേപ്രം ബ്രാഞ്ചിൽ നടക്കും. പറവൂത്തറ, കെടാമംഗലം ശാഖകളിലും വിതരണം ഉണ്ടാകും.